Sunday, 23 February 2014

നാരകശ്ശേരി അബൂബക്ര്‍ മുസ്‌ലിയാര്‍

സഹകരണവും കൂട്ടായ്മയുമാണ് ഏതൊരു മഹല്ലിന്റെയും ശക്തി. പുള്ളനൂര്‍ കുഴിമണ്ണില്‍ മഹല്ലിന്റെ കാര്യത്തില്‍ ഇതൊട്ടും അലങ്കാര വാക്കല്ല. ഒരുമയാണ് ഈ നാടിന്റെ കരുത്ത്. കഴിഞ്ഞ 65 വര്‍ഷങ്ങള്‍ ഈ നാടിന്റെ നിര്‍മാണം നടന്ന കാലഘട്ടമാണ്. അര്‍പ്പണബോധമുള്ള പണ്ഡിതരുടെയും മതബോധമുള്ള കാരണവന്മാരുടെയും കൂട്ടായ്മയാണ് ഈ നാടിനെ ഇന്നത്തെ അവസ്ഥയിലേക്കു കൈപിടിച്ച് ഉയര്‍ത്തിയത്. ഇങ്ങനെ, മഹല്ലിന്റെ വര്‍ത്തമാന കാല പുരോഗതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥരായ ധാരാളം കാരണവന്മാരെയും മത-സാമൂഹിക പ്രവര്‍ത്തകരെയും കാണാന്‍ കഴിയും. തങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട നേരങ്ങള്‍ മഹല്ലിന്റെ മത സാമൂഹിക ഉത്ഥാനത്തിനു വേണ്ടിയാണ് അവര്‍ ചെലവഴിച്ചിരുന്നത്. നാടിന്റെ ഇന്നലെകളില്‍ നിറസാന്നിദ്ധ്യമായിരുന്ന അവരില്‍ ചിലരെ ഇവിടെ പരിചയപ്പെടാം:

നാരകശ്ശേരി അബൂബക്ര്‍ മുസ്‌ലിയാര്‍
പരിസര നാട്ടുകാര്‍ക്കെല്ലാര്‍ക്കുമെന്നപോലെത്തന്നെ പുള്ളനൂരിന്റെ മത സാമൂഹിക സാംസ്‌കാരി മുന്നേറ്റത്തിലെ വലിയൊരു ചാലക ശക്തിയായിരുന്നു നാരകശ്ശേരി ഉസ്താദ്. ജനനം കൊണ്ടും ജീവിതം കൊണ്ടും ഈ നാട്ടുകാരനായ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമാണ് ഇന്ന് നമ്മുടെ നാട്ടില്‍ നാം കാണുന്ന എല്ലാവിധ മത ചലനങ്ങളുടെയും ആരംഭം. നമ്മുടെ നാട്ടിലെ പള്ളിക്കും മത പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നത് അദ്ദേഹത്തിന്റെ ഇടപെടലുകളും മാര്‍ഗനിര്‍ദ്ദേശങ്ങളുമായിരുന്നു. കുഴിമണ്ണില്‍ പള്ളിയുടെയും ഞണ്ടാടി പള്ളിയുടെയും എടക്കുറുങ്ങാട്ട് പള്ളിയുടെയുമെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു. 

No comments:

Post a Comment