Sunday, 23 February 2014

എടക്കുറുങ്ങാട്ട് ഹുസൈന്‍ കുട്ടി ഹാജി


നാട്ടിലെ മത സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന പഴയ കാല നേതാക്കളില്‍ പ്രമുഖനാണ് ഇ.പി. ഹുസൈന്‍ കുട്ടി ഹാജി. മദ്‌റസയുടെ ആദ്യകാല സെക്രട്ടറിമാരില്‍ പ്രധാനിയാണ്. ഒരുപാട് കാലം തല്‍സ്ഥാനം അലങ്കരിച്ച അദ്ദേഹത്തിന്റെ കാലത്ത് അനവധി വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെമ്പ്, പാത്രം തുടങ്ങിയ വാടക വസ്തുക്കള്‍ വാങ്ങി മദ്‌റസക്കുള്ള വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. പുഴങ്കാട്ടില്‍ മദ്‌റസക്കുവേണ്ടി ഭൂമി എടുത്തതും അദ്ദേഹം സെക്രട്ടറിയായ കാലത്തായിരുന്നു. മൊയോട്ടക്കടവ് പുഴക്കരയില്‍വെച്ച് മദ്‌റസക്കുവേണ്ടി അദ്ദേഹത്തിന്റെ കാലത്ത് പല മത പ്രഭാഷണ പരമ്പരകളും നടത്തപ്പെട്ടിരുന്നു. മദ്‌റസയുടെയും പള്ളിയുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊണ്ട അദ്ദേഹം നാടിന്റെ സര്‍വ്വ നന്മകളിലും പങ്കാളിയായി. പുള്ളനൂര്‍ സ്‌കൂള്‍ സാക്ഷാല്‍കരിക്കപ്പെടുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കാണാവുന്നതാണ്. 

No comments:

Post a Comment