Sunday, 23 February 2014

ശംസുല്‍ഹുദാ മദ്‌റസ: വെളിച്ചം പകര്‍ന്ന ഉസ്താദുമാര്‍


അറിവ് വെളിച്ചമാണ്. അത് പകര്‍ന്നുതരുന്നവര്‍ വെളിച്ച ദാതാക്കളും. അങ്ങനെ നോക്കുമ്പോള്‍ ഈ നാടിനു വെളിച്ചം പകര്‍ന്നവര്‍ ശംസുല്‍ ഹുദാ മദ്‌റസയില്‍ വിവിധ കാലങ്ങളിലായി കടന്നുപോയ മഹോന്നതരായ ഉസ്താദുമാരായിരുന്നു. പ്രഗല്‍ഭരായ അനവധി ഉസ്താദുമാര്‍ ഇവിടെ വന്നുപോയിട്ടുണ്ട്. നാടിന്റെ വൈജ്ഞാനിക വളര്‍ച്ചയിലും വികാസത്തിലുമെല്ലാം അവര്‍ക്കെല്ലാം ചെറുതല്ലാത്ത പങ്കുമുണ്ട്.
65 വര്‍ഷത്തെ മദ്‌റസയുടെ ചരിത്രമെടുത്തു പരിശോധിക്കുമ്പോള്‍ 50 ല്‍ ഏറെ ഉസ്താദുമാര്‍ ഇവിടെ അധ്യാപനത്തിനായി കടന്നുവന്നിട്ടുണ്ടെന്നു മനസ്സിലാവുന്നു. പ്രധാനികളും അപ്രധാനികളുമായവര്‍. ദീര്‍ഘ കാലങ്ങള്‍ കഴിച്ചുകൂട്ടിയവും ചുരുങ്ങിയ മാസങ്ങള്‍ മാത്രം നിന്നവരും. എന്നാല്‍, പുള്ളനരിന്റെ ഹൃദയത്തിലും ആത്മാവിലും സ്ഥാനം പിടിച്ചവരാണ് അവരില്‍ പലരുമെന്നതാണ് വസ്തുത.  ഈ നാടിന്റെ വൈജ്ഞാനിക ഉത്ഥാനത്തില്‍ വര്‍ഷങ്ങള്‍ ചെലവഴിച്ച അനവധി ഉസ്താദുമാരെ ഈ നാട് ഇന്നും മനസ്സില്‍ താലോലിച്ചുകൊണ്ടിരിക്കുന്നു. 
കളത്തിങ്ങല്‍ അഹ്മദ് മുസ്‌ലിയാരും കരീറ്റിപ്പറമ്പ് അബൂബക്ര്‍ മുസ്‌ലിയാരുമൊക്കെ ഈ നാടിന്‍രെ ആദ്യകാലത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ഉസ്താദുമാരാണ്. ഇന്ന് നാട്ടില്‍ പ്രായം വന്ന തലമുറയുടെ ഉസ്താദുമാരാണ് ഇവര്‍. കളത്തിങ്ങല്‍ അഹ്മദ് മുസ്‌ലിയാര്‍ പഴയ ഓത്തു പള്ളിയിലായിരുന്നു. കരീറ്റിപ്പറമ്പ് അബൂബക്ര്‍ മുസ്‌ലിയാര്‍ നാടിനെ ഇളക്കിമറിച്ച പ്രധാന ഗുരുവര്യനാണ്. വല്ലിപ്പറമ്പത്ത് അഹ്മദ് മുസ്‌ലിയാര്‍, വല്ലിപ്പറമ്പത്ത് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പുണ്യാര്‍ക്കല്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മരണപ്പെട്ടുപോയ മറ്റു പഴയകാല പ്രധാന ഉസ്താദുമാര്‍. 
ശംസുല്‍ ഹുദയുടെ ചരിത്രത്തിലെ അനിഷേധ്യനായ നായകനാണ് മലയമ്മ കോയാമു മുസ്‌ലിയാര്‍. മദ്‌റസ സമസ്തയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുതന്നെ അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. തുടന്നര്‍ന്ന്, മദ്‌റസയുടെയും നാടിന്റെയും മതപരമായ ഓരോ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. 
വിവിധ കാലങ്ങളിലും സമയങ്ങളിലുമായി മദ്‌റസയില്‍ സേവനം ചെയ്ത ഉസ്താദുമാരില്‍ ചിലര്‍ ഇവരാണ്:
മമ്മിക്കുട്ടി മുസ്‌ലിയാര്‍, പാലക്കുറ്റി
എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍
കെ.വി. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍
മുണ്ടോട്ട് കോയാമു മുസ്‌ലിയാര്‍
സി.കെ. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍
കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍
വെണ്ണക്കോട് ചാലില്‍ അബ്ദുല്ല മുസ്‌ലിയാര്‍
കൊല്ലരുതൊടുകയില്‍ അബ്ദുല്ല മുസ്‌ലിയാര്‍, വെണ്ണക്കോട്
ഏച്ചിക്കുന്നിന്മേല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍
അബൂബക്ര്‍ കുട്ടി മുസ്‌ലിയാര്‍, കരുവമ്പൊയില്‍
ഇസ്മാഈല്‍ മുസ്‌ലിയാര്‍
അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വെണ്ണക്കോട്
ഓമശ്ശേരി അബ്ദുല്ല മുസ്‌ലിയാര്‍
എ.കെ.സി അബൂബക്ര്‍ കുട്ടി മുസ്‌ലിയാര്‍, വെണ്ണക്കോട്
മുഹമ്മദ് മുസ്‌ലിയാര്‍, പുള്ളനൂര്‍
ഫഖ്ര്‍ കുട്ടി മുസ്‌ലിയാര്‍, മുണ്ടോട്ട്
ഇമ്പിച്ചി മുഹമ്മദ് മുസ്‌ലിയാര്‍, മുണ്ടോട്ട്
അബ്ദുര്‍റഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍, പുള്ളാവൂര്‍
സി.കെ.പി. മൂസ മുസ്‌ലിയാര്‍, കരീറ്റിപ്പറമ്പ്
ഇ.പി. അബ്ദുര്‍റഹ്മാന്‍ ബാഖവി, പുള്ളനൂര്‍
ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍, മുണ്ടോട്
ശാഫി മുസ്‌ലിയാര്‍
ഹൈദര്‍ മുസ്‌ലിയാര്‍
ഹംസ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട്
മോയിന്‍ മുസ്‌ലിയാര്‍, മുക്കം
യു.കെ. ഇമ്പിച്യാലി മുസ്‌ലിയാര്‍, അമ്പലക്കണ്ടി
കെ.പി.സി. ഇബ്‌റാഹീം മുസ്‌ലിയാര്‍, നടമ്മല്‍പോയില്‍
വി.പി. അബ്ദുല്ല മുസ്‌ലിയാര്‍, വെണ്ണക്കോട്
ടി. ഫരീദ് മാസ്റ്റര്‍, പുള്ളനൂര്‍
കെസി. ഇമ്പിച്ചി മുഹമ്മദ് മുസ്‌ലിയാര്‍
കെ.കെ. ഉസ്മാന്‍ മുസ്‌ലിയാര്‍, പുള്ളാവൂര്‍
ഇ.പി. സകരിയ്യ അഹ്‌സനി, പുള്ളനൂര്‍
ഇബ്ദുസ്സലാം മുസ്‌ലിയാര്‍, ഏച്ചിക്കുന്ന്
അബ്ദുല്‍ ജലീല്‍ മുസ്‌ലിയാര്‍, എരഞ്ഞിമാവ്
അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഏച്ചിക്കുന്നത്
മുഹമ്മദ് കോയ ഹുദവി, പുള്ളനൂര്‍
മുഈനുദ്ദീന്‍ നിസാമി, കുറ്റ്യാടി
എ. മുഹമ്മദ് ദാരിമി, കിഴിശ്ശേരി
വി.വി. അബ്ദുല്ല മുസ്‌ലിയാര്‍
അസീസ് മുസ്‌ലിയാര്‍, തിരുവമ്പാടി
ആലി മുസ്‌ലയാര്‍, മലയമ്മ

No comments:

Post a Comment