മൊയ്തീന്‍ കോയ മാസ്റ്റര്‍, പി.പി. അഹ്മദ് ഹാജി എന്നിവരോടൊപ്പം പള്ളിയുടെയും മദ്‌റസയുടെയും നടത്തിപ്പില്‍ സജീവമായി നിലകൊണ്ട, അവയുടെ അവിഭാജ്യമായൊരു ഘടകമായിരുന്നു എ.പി. ആലി ഹാജി. മദ്‌റസയുടെ ആജീവനാന്ത കജാഞ്ചിയായി സേവനം ചെയ്തു. 40 വര്‍ഷത്തോളം അദ്ദേഹം തല്‍സ്ഥാനത്തുണ്ടായിരുന്നു. കുറച്ചുകാലം പള്ളിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മഹല്ലിന്റെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുള്ളനൂര്‍ സ്‌കൂള്‍ ഉയര്‍ന്നുവരുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കാണാവുന്നതാണ്. മദ്‌റസയെയും പള്ളിയെയും സാമ്പത്തികമായി ധാരാളം സഹായിച്ചിട്ടുണ്ട്. മദ്‌റസക്കുമുമ്പില്‍ സ്ഥിതിചെയ്യുന്ന പീടിക മുറികളിലൊന്ന് അദ്ദേഹം പള്ളിക്കുവേണ്ടി സംഭാവന നല്‍കിയതാണ്. പള്ളിയിലെ നിത്യസാന്നിദ്ധ്യമായിരുന്ന അദ്ദേഹം നാടിന്റെ ഒരു ശാന്ത നേതൃത്വമായിരുന്നു.
No comments:
Post a Comment