Sunday, 23 February 2014

കെ.കെ. മൊയ്തീന്‍ കോയ ഹാജി


പുള്ളനൂരിന്റെ മത സാമൂഹിക സാംസ്‌കാരിക ചരിത്രത്തിലെ അനിഷേധ്യമായൊരു അദ്ധ്യായമാണ് കെ.കെ. മൊയ്തീന്‍ കോയ ഹാജി. ഒരേ സമയം മത മേഖലയിലെന്ന പോലെ നാടിന്റെ സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. ഓത്തുപള്ളിയായി നടന്നിരുന്ന മദ്‌റസക്കു സ്വതന്ത്ര കെട്ടിടം പണിയാന്‍ ആദ്യമായി സ്ഥലം നല്‍കിയത് അദ്ദേഹമായിരുന്നു. ശേഷം, ഉമ്മയെക്കൊണ്ട് സ്ഥലം നല്‍കിക്കുകയും ചെയ്തു. മദ്‌റസയുടെയും പള്ളിയുടെയും പ്രസിഡന്റായി വര്‍ഷങ്ങളോളം സേവനം ചെയ്തിട്ടുണ്ട്. നാട്ടിലെ ഭൗതിക വിദ്യാഭ്യാസ വികസനത്തിനു നേതൃത്വം നല്‍കി.  അഞ്ചു വര്‍ഷം പഞ്ചായത്തു മെമ്പറായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പുള്ളനൂരിലേക്കും റോഡും കരണ്ടും കൊണ്ടുവരുന്നതില്‍ വളരെയധികം യത്‌നിച്ചിട്ടുണ്ട്. പുള്ളനൂലെ ഇന്നു കാണുന്ന അധികം റോഡുകള്‍ക്കു പിന്നിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കാണാവുന്നതാണ്. പള്ളിയുടെ രണ്ടാം ഘട്ട വികസനത്തില്‍ വലിയ സഹായങ്ങള്‍ നല്‍കിയിരുന്നു.

No comments:

Post a Comment