Sunday, 23 February 2014

പുനത്തിന്‍പുറത്ത് അഹ്മദ് ഹാജി


പുള്ളനൂരിന്റെ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു പുനത്തിന്‍പുറത്ത് അഹ്മദ് ഹാജി. നീണ്ട 30 വര്‍ഷത്തോളം മദ്‌റസയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കുറച്ചു കാലം പള്ളി പ്രസിഡന്റായും ഉണ്ടായിരുന്നു. പല നിര്‍ണായക ഘട്ടങ്ങളിലും പള്ളിക്കും മദ്‌റസക്കും വലിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. മദ്‌റസക്കുവേണ്ടി ഭൂമി വഖ്ഫായി നല്‍കി. മദ്‌റസയുടെയും പള്ളിയുടെയും നിര്‍മാണപരമായ വികസനങ്ങള്‍ക്കു നേതൃത്വം വഹിച്ചു. പള്ളിയെ പരിമിതമായ രണ്ടാം ഘട്ടത്തില്‍നിന്നും രണ്ടു നിലയുള്ള മൂന്നാം ഘട്ടത്തിലേക്കു വികസിപ്പിച്ചത് അദ്ദേഹം പള്ളിക്കമ്മിറ്റി പ്രസിഡന്റായ കാലത്തായിരുന്നു. സമസ്തയെ ശക്തമായി പിന്തുണച്ച അദ്ദേഹം 1989 കാലഘട്ടത്തില്‍ മഹല്ലിലെ സമസ്തയുടെ ധീരശബ്ദമായി നിലകൊണ്ടു. ഒരു പ്രലോഭനങ്ങള്‍ക്കും വശംവദനാവാതെ, സമസ്തയെ മുറുകെ പിടിക്കുകയും പ്രവര്‍ത്തകര്‍ക്ക് ശക്തമായ പിന്തുണ നല്‍കി, അവരെ പ്രവര്‍ത്തന ഗോദയിലേക്കു ഇറക്കിവിടുകയും ചെയ്തു. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ സമസ്തക്കു നമ്മുടെ നാട്ടില്‍ പ്രതിരോധം തീര്‍ത്ത പ്രധാനികളിലൊരാളായിരുന്നു ഹാജിയാര്‍. ശംസുല്‍ ഹുദാ മദ്‌റസയുടെ ഇന്നു കാണുന്ന വളര്‍ച്ചക്കു പിന്നില്‍ ഏറ്റവും താല്‍പര്യമെടുത്ത് ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തി കൂടിയാണദ്ദേഹം.

No comments:

Post a Comment