Sunday, 23 February 2014

മണ്ണില്‍ അഹ്മദ് കുട്ടി


നാടിന്റെ ഭക്തനായൊരു നേതൃസാന്നിദ്ധ്യമായിരുന്നു മണ്ണില്‍ അഹ്മദ് കുട്ടി. കമ്മിറ്റി യോഗങ്ങളില്‍ കൃത്യമായി എത്തിയിരുന്ന അദ്ദേഹം പള്ളിയെയും മദ്‌റസയെയും പല നിലക്കും സഹായിച്ചിട്ടുണ്ട്. തെങ്ങ് സംഭാവനയായി നല്‍കിയട്ടുണ്ട്. പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാര്യങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
കൊടക്കാട് മൊയ്തീന്‍ കുട്ടി ഹാജി
പള്ളിയെയും മദ്‌റസയെയും സാമ്പത്തികമായി സഹായിക്കാന്‍ മുമ്പില്‍ നിന്ന ഒരാളാണ് മൊയ്തീന്‍ കുട്ടി ഹാജി. നാട്ടിലെ മത പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിരുന്നു. 

മണ്ണപ്പടിക്കല്‍ മോയിന്‍
നാടിന്റെ നാനോന്മുഖ പുരോഗതിയില്‍ നിറഞ്ഞുനിന്ന വലിയൊരു സഹകാരിയാണ് മണ്ണപ്പടിക്കല്‍ മോയിന്‍. പൊതു നന്മക്കുവേണ്ടി അദ്ദേഹം എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്നു. കുനിയില്‍ റോഡിനുവേണ്ടി ധാരാളം സ്ഥലം ഒഴിഞ്ഞു തന്നു സഹകരിച്ചു. 

മാണിക്കഞ്ചേരി കെ.എം. ആലിക്കുഞ്ഞി
പള്ളിയുടെ പഴയ കാല പ്രസിഡന്റുമാരിലൊരാളാണ്. പള്ളിയുടെയും മദ്‌റസയുടെയും വളര്‍ച്ചയില്‍ യത്‌നിച്ചു. സാമ്പത്തികമായി സഹായിക്കുകയും എന്നും പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുകയും ചെയ്തു. 

No comments:

Post a Comment